Connect with us

International

വെല്ലുവിളി ഏശിയില്ല; ഇറാനു മുന്നിൽ മുട്ടുമടക്കി ട്രംപ്; സൈനിക നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചു

കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവകരവും ഫലപ്രദവുമായ ചർച്ചകൾ നടന്നുവെന്ന് അവകാശപ്പെട്ട് ട്രംപ്

Published

|

Last Updated

വാഷിംഗ്ടൺ | ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ട്രംപ് ഒടുവിൽ ഇറാന് മുന്നിൽ മുട്ടുമടക്കി. ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കൽപ്പിച്ച് ഹോർമുസ് ഉപരോധം ഇറാൻ തുടർന്നതോടെ ഇറാനെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചായി ട്രംപ് അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവകരവും ഫലപ്രദവുമായ ചർച്ചകൾ നടന്നുവെന്ന് അവകാശപ്പെട്ട ട്രംപ്, ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഇറാന്റെ വൈദ്യുതി നിലയങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രതിരോധ വകുപ്പിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായിം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്.

അതേസമയം, ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തടയില്ലെന്ന് ഇറാൻ വ്യക്തമാക്കി. രാജ്യാന്തര മാരിടൈം ഓർഗനൈസേഷനുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഇറാൻ പ്രതിനിധി അലി മൂസവി പറഞ്ഞു.

ഫെബ്രുവരി 28-ന് നടന്ന യു എസ്-ഇസ്രാഈൽ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ ഇറാനിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും ഇസ്രാഈലിൽ 15 പേർ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പക്കൽ 4,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ ഉണ്ടെന്ന് ഇസ്റാഈൽ സൈനിക മേധാവി ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. ഇത് യൂറോപ്യൻ നഗരങ്ങളെപ്പോലും ലക്ഷ്യം വെക്കാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Summary

US President Donald Trump has announced a five-day suspension of planned military strikes on Iran’s energy infrastructure after citing “productive” talks between the two nations. This move comes after a tense 48-hour ultimatum regarding the reopening of the Strait of Hormuz. While Iran expressed readiness for diplomacy, the regional situation remains volatile with reports of long-range missile deployments and significant casualties on both sides.

---- facebook comment plugin here -----

Latest