Connect with us

Uae

ഇന്ത്യയിൽ സന്ദർശനം നടത്തി യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് അൽ ഹാശിമി

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തി.

Published

|

Last Updated

അബൂദബി| യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായി.
യു എ ഇക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ ആഗോള സാമ്പത്തിക രംഗത്തെയും ഊർജ സുരക്ഷയെയും ബാധിക്കുന്നതായി റീം അൽ ഹാശിമി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുരാജ്യങ്ങളും അടിവരയിട്ടു. യു എ ഇയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യത്തെ സംരക്ഷിക്കാൻ യു എ ഇക്ക് പൂർണ അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.

---- facebook comment plugin here -----

Latest