Ongoing News
യുഎഇയിൽ നബിദിന അവധി സെപ്റ്റംബർ 5ന്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
യുഎഇയയിൽ റബിഉൽ അവ്വൽ മാസം ഓഗസ്റ്റ് 25 തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
അബുദാബി | പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 5 ന് യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധിയായ ശനിയും ഞായറും കൂടി ചേരുമ്പോൾ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യ അവധിയാണ്.
അതേസമയം, യു എ ഇ ഔഖാഫിന്റെ പുതുക്കിയ കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12-സെപ്തംബർ നാല് വ്യാഴാഴ്ചയാണ് ആചരിക്കുന്നത്. സഊദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ആഗസ്റ്റ് 24 തിങ്കളാഴ്ച റബീഉൽ അവ്വൽ മാസം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----




