Kerala
കാര്‍ ലോറിയില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ മരിച്ചു
കൊട്ടിയത്തുണ്ടായ വാഹനാപകടത്തില്‍ പരവൂര്‍ സ്വദേശികളായ ചാള്‍സ്, സാന്‍ജോ എന്നിവരാണ് മരിച്ചത്
കൊല്ലം | കാര്‍ ലോറിയില്‍ ഇടിച്ചു കയറി രണ്ട് യുവാക്കള്‍ മരിച്ചു. കൊട്ടിയത്തുണ്ടായ വാഹനാപകടത്തില്‍ പരവൂര്‍ സ്വദേശികളായ ചാള്‍സ്, സാന്‍ജോ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
---- facebook comment plugin here -----


