Kerala
പാരാഗ്ലൈഡിംഗിനിടെ രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി
ഇരുവരെയും രക്ഷിക്കാനായുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

തിരുവനന്തപുരം | വര്‍ക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിംഗിനിടെ രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. ഇരുവരെയും രക്ഷിക്കാനായുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു.
കടപ്പുറത്ത് പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടെ ഇരുവരും സഞ്ചരിച്ച ഗ്ലൈഡർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. ഇരുവരും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളാണെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിനു മുകളിൽ പിടിച്ചിരിക്കുകയാണ്.
തൂണിനു താഴെ വല വിരിച്ചുകൊണ്ടും മറ്റും സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്തിയിരിക്കുകയാണ്. സാധാരണയിൽ ഗ്ലൈഡർ സഞ്ചരിക്കുന്നതിനേക്കാൾ താഴ്ന്നായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത് എന്നാണ് സൂചന. ഒരു മണിക്കൂറിലധികം സമയം ഇവർ കുടുങ്ങിക്കിടന്നു.
---- facebook comment plugin here -----