Connect with us

Kerala

കണ്ണൂരില്‍ ഓട്ടോറിക്ഷ കത്തി രണ്ട് മരണം

ഓട്ടോറിക്ഷ ബസിലിടിച്ച ശേഷമാണ് പൊട്ടിത്തെറിച്ചത്

Published

|

Last Updated

കണ്ണൂര്‍ |  ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. കതിരൂരിലാണ് സംഭവം. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷ ബസിലിടിച്ച ശേഷമാണ് പൊട്ടിത്തെറിച്ചത്   .പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചത്. അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം

കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുക തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

 

 

Latest