Connect with us

Kerala

പാനൂരില്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് സംശയം

Published

|

Last Updated

കണ്ണൂര്‍ |  പാനൂരില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആള്‍താമസമില്ലാത്ത വീടിന്റെ ടെറസിലാണ് സ്‌ഫോടനം ഉണ്ടായത്.

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് സംശയം. സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.