Connect with us

Kerala

കാസര്‍കോട് ജില്ലയിലും രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂരിലും അവധി പ്രഖ്യാപിച്ചിരുന്നു

Published

|

Last Updated

കാസര്‍കോട് | മഴ കനത്തതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും രണ്ട് ജില്ലകളില്‍ നാളെയും മറ്റന്നാളും (ശനി, ഞായര്‍) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് നേരത്തേ തന്നെ കണ്ണൂര്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാലയങ്ങള്‍, അങ്കണ്‍വാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍ എന്നിവ പ്രവര്‍ത്തിക്കരുതെന്ന് കലക്ടര്‍മാര്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇരു ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടിയായാണ് പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് അവധി നല്‍കിയത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കും.

 

Latest