Connect with us

National

മുബൈയില്‍ രണ്ടു കുട്ടികളെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട കാറിനകത്ത് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

മുബൈ | മുബൈയിലെ ആന്‍ടോപ് ഹില്‍ ഏരിയയില്‍ അഞ്ചും ഏഴും വയസുള്ള കുട്ടികളെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വെെകീട്ട് മുതലാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാറിനുള്ളില്‍  കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് വീടിനു സമീപം കളിക്കുകയായിരുന്ന കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് രക്ഷിതാക്കള്‍ ആന്‍ടോപ് ഹില്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട കാറിനകത്ത് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടികളുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകള്‍ ഒന്നുമില്ല. കാറിനകത്ത് അബദ്ധത്തില്‍ പെട്ടു പോയി ശ്വാസം മുട്ടി മരിച്ചതാകാം എന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം.മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് വ്യക്തമാക്കിയ പോലീസ് അപകടമരണത്തിന് കേസെടുത്തു.

Latest