Kerala
സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശികളായ അനില്‍ ബാബു, കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. പലരില്‍ നിന്നായി 25 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
തിരുവനന്തപുരം | സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അനില്‍ ബാബു, കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
പലരില്‍ നിന്നായി 25 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അണ്ടര്‍ സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍.
ഫോര്‍ട്ട് സി ഐ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.







