International
ട്രംപ് -മസ്‌ക് പോര് മുറുകുന്നു; ഡ്രാഗണ്‍ പേടകം ഡികമ്മിഷന്‍ ചെയ്യാനൊരുങ്ങി മസ്‌ക്
മസ്‌കുമായുള്ള തന്റെ ബന്ധം ഇനി നല്ലരീതിയില്‍ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍ | പ്രാദേശിക നികുതികളുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യവസായി ഇലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെയാണിത്. തന്റെ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഡ്രാഗണ്‍ പേടകം ഡീകമ്മീഷന്‍ ചെയ്യുമെന്ന ഭീഷണിയാണ് മസ്‌ക് ഉയര്‍ത്തിയിരിക്കുന്നത്. പേടകം ഡീകമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.
അതേ സമയം മസ്‌കുമായുള്ള തന്റെ ബന്ധം ഇനി നല്ലരീതിയില്‍ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പിന്തുണയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് തോറ്റുപോയെനെയെന്നാണ് ഇതിന് മസ്‌കിന്റെ പ്രതികരണം. തന്നോട് കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിന് പിന്നാലെയാണ് ട്രംപ്-മസ്‌ക് പോര് ഉടലെടുത്തത്. ട്രംപ് – മസ്‌ക് ബന്ധം വഷളായതിനു പിന്നാലെ മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.