Kerala
വെള്ളച്ചാട്ടം കാണാന്‍ എത്തിയ വിദ്യാര്‍ഥി അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് മരിച്ചു
ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥി തിരുവനന്തപുരം വേളി സ്വദേശി ആദിത്യന്‍ (20) ആണ് മരിച്ചത്

തിരുവനന്തപുരം | വെള്ളച്ചാട്ടം കാണാന്‍ എത്തിയ വിദ്യാര്‍ഥി അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് മരിച്ചു. ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥി തിരുവനന്തപുരം വേളി സ്വദേശി ആദിത്യന്‍ (20) ആണ് മരിച്ചത്.
10 പേര്‍ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----