Connect with us

Kerala

തൃപ്പുണിത്തുറ സ്‌ഫോടനം; ഭരണസമതി, ഉത്സവക്കമ്മറ്റി, പടക്കം എത്തിച്ചവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു

സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

|

Last Updated

കൊച്ചി |  ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത തൃപ്പുണിത്തുറ സ്‌ഫോടനത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു . ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് ഹില്‍പാലസ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേ സമയം, വെടിക്കെട്ടിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. . തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ 16 പേരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ നാല് പേര്‍ അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്.

സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളിലുണ്ടായിരുന്നവര്‍ക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Latest