Connect with us

Alappuzha

തൊണ്ടയില്‍ മുറുക്ക് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണം.

Published

|

Last Updated

ആലപ്പുഴ| തൊണ്ടയില്‍ മുറുക്ക് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മാവേലിക്കര മാങ്കാംകുഴിയിലെ വൈഷ്ണവ് ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണം.

സംഭവസമയത്ത് അമ്മയും വൈഷ്ണവിന്റെ ഇരട്ട സഹോദരി വൈഗയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉടന്‍ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.

മാങ്കാംകുഴി മലയില്‍ പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ മകനാണ് വൈഷ്ണവ്.