Connect with us

kochi sex racket

ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സ്ത്രീകളടക്കം പത്ത് പേര്‍ പിടിയില്‍

കുപ്രസിദ്ധ ഗുണ്ടാത്താലവന്‍ ഭായ് നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത്

Published

|

Last Updated

കൊച്ചി | ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. സ്ത്രീകളടക്കം പത്തുപേരെ യാണ് കൊച്ചിയിലെ ഹോം സ്റ്റേയില്‍ നിന്ന് നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്.

കുപ്രസിദ്ധ ഗുണ്ടാത്താലവന്‍ ഭായ് നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത്. പോലീസെത്തും മുമ്പ് ഭായ് നസീര്‍ ഓടിരക്ഷപ്പെട്ടിരുന്നു. ഓള്‍ഡ് കത്രിക്കടവ് റോഡില്‍ നടത്തുന്ന ഹോം സ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പരിശോധന നടത്തിയത്.

Latest