Connect with us

Ongoing News

ഇന്ന് ലോക പിതൃദിനം

അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷിച്ചത്.

Published

|

Last Updated

ഇന്ന് ലോക പിതൃദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത്.. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സംരംക്ഷകനായും കൂട്ടുകാരനായും, അധ്യാപകനായും മാറുന്ന പിതാവിനെ അറിയാനും ആദരിക്കാനും അവസരമൊരുക്കുന്ന ദിവസമാണിത്.

അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷിച്ചത്. ഒരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ അച്ഛൻ വഹിക്കുന്ന പ്രാധാന്യം ഓർമപ്പെടുത്തുക എന്നതായിരുന്നു ആ ദിവസം ആഘോഷിക്കാന്‍ കാരണം. സൊനോറ സ്മാർട്ട് ഡോഡ് എന്ന മകള്‍ ആണ് ഈ ആശയം മുന്നോട്ടുവച്ചത്

‘പിതൃദിനം ഒരു ദിനമല്ല, എല്ലാനാളും മാതാപിതാക്കള്‍ക്കും കൂടിയുള്ളതാണ്’ എന്ന ഒരു ബംഗ്ലാദേശ് ഫലിതമുണ്ട്. ഒരു ദിനം മാത്രം ഓര്‍ക്കപ്പെടേണ്ടതല്ല മാതാപിതാക്കള്‍ എന്നത് ഒരു ഫലിതമാണെങ്കില്‍ അതൊരു‌ കറുത്ത ഫലിതമാണ്. അത് മക്കളായ പലരേയും തിരിഞ്ഞു കുത്തും. ഇന്‍സ്റ്റന്‍റായി ആഘോഷിക്കപ്പെടുന്ന ദിനങ്ങള്‍ക്കപ്പുറം‌ ഇത്തരം ദിനങ്ങള്‍ സ്വാര്‍ത്ഥകമാകുന്നുണ്ടോ എന്ന ചോദ്യം കൂടി പ്രസക്തമാകുന്നു.

Latest