Connect with us

mannarkkad tiger

മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധ ആരംഭിച്ചു

Published

|

Last Updated

പാലക്കാട് | മണ്ണാര്‍കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി. നാട്ടുകാരുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പുലിയെ പിടിക്കാനായി പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും വിശദ പരിശോധന നടക്കുന്നതായും ഡി എഫ് ഒ അറിയിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തത്തേങ്ങലത്ത് പുലി ഭീഷണി തുടരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനകം നിരവധി വളര്‍ത്തുമൃഗങ്ങളെ പുല പിടിച്ചുതിന്നതായി നാട്ടുകാര്‍ പറയുന്നു. പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.