Connect with us

Kerala

ഇടുക്കിയിൽ കടുവ കുഴിയിൽ വീണു; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

ഇടുക്കി | മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ കടുവ കുടുങ്ങിയത്.കുഴിയില്‍ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയില്‍ കടുവ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest