Connect with us

Thrikkakara by-election

തൃക്കാക്കര: കള്ളവോട്ടിന് ശ്രമം, ഒരാള്‍ അറസ്റ്റില്‍

മരിച്ച നാല് പേരുടെ പേരിലാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.

Published

|

Last Updated

കൊച്ചി | തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ കള്ളവോട്ടിന് ശ്രമം. ഒരാളെ അറസ്റ്റ് ചെയ്തു. പൊന്നുരുന്നിയിലും ചമ്പക്കരയിലുമാണ് കള്ളവോട്ട് ശ്രമം നടന്നത്.

പൊന്നുരുന്നിയിലെ ബൂത്ത് നമ്പര്‍ 66ലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. ടി എം സഞ്ജു എന്നയാളുടെ പേരില്‍ കള്ളവോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചത് യു ഡി എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ ആണ് കള്ളവോട്ടിന് ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. ആല്‍ബിന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ചമ്പക്കര സെന്റ് ജോര്‍ജ് യു പി സ്‌കൂളിലെ ബൂത്തിലും കള്ളവോട്ടിന് ശ്രമമുണ്ടായതായി കോണ്‍ഗ്രസ് ആരോപിച്ചു. മരിച്ച നാല് പേരുടെ പേരിലാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.