Kerala
അടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ നോട്ടീസ് വിതരണം ചെയ്ത സംഭവം; മൂന്നു പേര്‍ പിടിയില്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയെന്നാണ് വ്യാജ നോട്ടീസ്.
അടൂര്‍|അടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. ഇവര്‍ സി പി ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ചിറ്റയീ ഗോപകുമാര്‍, പി . ബി . ഹര്‍ഷകുമാര്‍, എ. പി. ജയന്‍ എന്നിവരുടെ നേതൃത്യത്തില്‍ പോലിസ് സ്‌റേഷന്‍ ഉപരോധവും നടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയെന്നാണ് വ്യാജ നോട്ടീസ്.
അടൂര്‍ കൊടുമണ്‍, പറക്കോട് ഭാഗങ്ങളിലാണ്നോട്ടീസ് വിതരണം ചെയ്തത്. രണ്ടുപേര്‍ അടൂരിലും ഒരാള്‍ കൊടുമണ്‍ ഇടത്തിട്ടയിലുമാണ് പിടിയിലായത്. ഇവരില്‍ നിന്നും വ്യാജ നോട്ടീസുകളും കണ്ടെടുത്തു. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. ശാന്തകുമാര്‍ ഒരു കേസിലും പ്രതിയല്ലെന്നും നിലവില്‍ യാതൊരു കേസും ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
എല്‍ ഡി എഫ് പരാജയ ഭീതിയില്‍ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അടൂര്‍ ആര്‍ ഡി ഒ ഓഫീസ് യുഡിഫ് സ്ഥാനാര്‍ഥിയും യുഡിഫ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉപരോധിക്കുകയും ചെയ്തു. നടപടി സ്വീകരിക്കാമെന്ന് ആര്‍ ഡി ഒ ഉറപ്പു നല്‍കി.


