Connect with us

Kerala

തൃശൂരില്‍ ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാര്‍ കമ്പനിയില്‍ നിന്ന് 750 കിറ്റുകള്‍ പിടിച്ചു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് സിപിഎം

രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡും പോലീസും കിറ്റുകള്‍ കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍| തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനുള്ള നീക്കമെന്ന് സിപിഎം ആരോപണം. തൃശൂര്‍ കാച്ചേരിയിലുള്ള അച്ചാര്‍ കമ്പനിയില്‍ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡും പോലീസും പിടികൂടിയത്. ഇത് ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സ്ഥാപന ഉടമകളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇത്രയധികം കിറ്റുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ സൂക്ഷിച്ചതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest