Kerala
ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ അപേക്ഷ.
കൊച്ചി| യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ ഏപ്രില്‍ 10ന് കോടതി വിധി പറയും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മറ്റന്നാള്‍ വിധി പറയുക. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ അപേക്ഷ. 1951ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം.
എന്നാല്‍ ജയിലില്‍ കഴിയുന്ന ആള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷ എതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


