Kerala
പെരുമാറ്റച്ചട്ട ലംഘനം: അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടപടി എടുക്കാൻ നിര്‍ദേശം
നിശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി എടുക്കാൻ നിര്‍ദേശം നല്‍കിയത്.
അടൂര്‍|തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടപടി എടുക്കാൻ നിര്‍ദേശം. നിശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണനെതിരെ കേസെടുക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്.
പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നവരെയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളിലും സ്ഥാനാര്‍ഥികള്‍ ഇടപെടാന്‍ പാടുള്ളതല്ല.







