Connect with us

thomas cup

തോമസ് കപ്പ് ഇന്ത്യക്ക്; ബാഡ്മിന്റണ്‍ ടീമിന് ചരിത്ര നേട്ടം

ഫൈനലില്‍ 3- 0 നാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

Published

|

Last Updated

ബാങ്കോക്ക് | അതികായരായ ഇന്തോനേഷ്യയെ അട്ടിമറിച്ച് തോമസ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഇതാദ്യമായാണ് തോമസ് കപ്പ് ഇന്ത്യയിലേക്കെത്തുന്നത്. തായ്‌ലാൻഡിലെ ബാങ്കോക്ക് ഇംപാക്ട് അരീനയിൽ നടന്ന ഫൈനലില്‍ 3- 0 നാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 14 തവണ തോമസ് കപ്പ് നേടിയിട്ടുണ്ട് ഇന്തോനേഷ്യ.

രണ്ട് സിംഗിള്‍സിലും ഒരു ഡബിള്‍സിലുമാണ് ഇന്തോനേഷ്യയെ ഇന്ത്യ തകര്‍ത്തുവിട്ടത്. സിംഗിള്‍സില്‍ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തുമാണ് ജയിച്ചത്. ഡബിള്‍സില്‍ സാത്വിക്‌സായ് രാജ് റണ്‍കിറെഡ്ഢി, ചിരാഗ് ഷെട്ടി എന്നിവരും അട്ടിമറി വിജയം നേടി. സെമിയിൽ മലയാളിയായ എച്ച് എസ് പ്രണോയ് വിജയിച്ചിരുന്നു.

തോമസ് കപ്പ് നേടുന്ന ആറാമത്തെ മറ്റൊരു രാജ്യമായിരിക്കുകയാണ് ഇതോടെ ഇന്ത്യ. ക്വാർട്ടറിൽ മലേഷ്യയെയും സെമിയിൽ ഡെന്മാര്‍ക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ മത്സരിക്കാനെത്തിയത്. ചൈനയെയും ജപ്പാനെയുമാണ് ഇന്തോനേഷ്യ ക്വാർട്ടറിലും സെമിയിലും പരാജയപ്പടുത്തിയത്.

---- facebook comment plugin here -----

Latest