Connect with us

Ongoing News

ഈ വർഷത്തെ ഉംറ തീർത്ഥാടനം ശവ്വാൽ 15 വരെ

ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി

Published

|

Last Updated

മക്ക | ഈ വർഷത്തെ ഉംറ തീർത്ഥാടനം ശവ്വാൽ 15ന് അവസാനിക്കുമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി രണ്ട് വർഷങ്ങളിൽ ഹജ്ജ് തീർത്ഥാടനത്തിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുമതി നൽകിയിരുന്നില്ല. ഈ വർഷം രാജ്യങ്ങളിൽനിന്നുള്ള തീർത്ഥാടകർക്ക് അനുമതി നൽകിയ സാഹചര്യത്തിൽ ഹജ്ജ് നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഉംറ തീർഥാടനം അവസാനിപ്പിക്കുന്നത്.