Connect with us

Kerala

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

നിലവിലെ പ്രശ്‌നം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും നിലവിലെ പ്രശ്‌നം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

വൈദ്യുതി ഉപയോഗം 6,195 മെഗാവാട്ട് പിന്നിട്ടു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാര്‍ജ് കൂട്ടാതെയിരിക്കാന്‍ ശ്രമിക്കുമെന്നും ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പവര്‍ക്കെട്ട് ഇല്ലാത്ത പത്ത് വര്‍ഷം എന്ന എല്‍ ഡി എഫ് പരസ്യത്തിന് എതിരായ വിമര്‍ശനം അനാവശ്യമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപയോഗം ഉയര്‍ന്നതോടെ സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് വ്യാപകമാണെന്ന് പരാതികള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

Latest