Connect with us

Kerala

ചെമ്മീന്‍ ചാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്

Published

|

Last Updated

തൃശ്ശൂര്‍ | ചെമ്മീന്‍ ചാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്ന അച്ചു വല്ലക്കുന്നിലെ ചെമ്മീന്‍ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. അച്ചു ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചെങ്കിലുംരക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest