Kerala
മലപ്പുറം താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു; ചികിത്സ നല്‍കി
താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റത്.
മലപ്പുറം| മലപ്പുറം താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റത്. യുവാവിന്റെ കൈയ്ക്കാണ് സൂര്യാതപമേറ്റത്. ഉടന്‍ ഇയാളെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് ചികിത്സ നല്‍കി.
അതേസമയം, സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴിടങ്ങളില്‍ മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.







