Connect with us

Kerala

കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

ചവറ | ഉറങ്ങാന്‍ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകന്‍ എം ശ്രീകണ്ഠന്‍ (39) ആണ് മരിച്ചത്. മൊബൈല്‍ ചാര്‍ജറില്‍ നിന്നും വൈദ്യുതാഘാതം ഉണ്ടായതാവാം മരണത്തിന് ഇടയാക്കിയതാണെന്നാണ് സംശയിക്കുന്നത്.

ശ്രീകണ്ഠന്‍ ഉറക്കം ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിക്കാനായി മുറിയില്‍ എത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണതാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാലപ്പഴക്കം ചെന്ന തിനെ തുടര്‍ന്ന് ചാര്‍ജര്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാര്‍ജര്‍ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലുമായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം മൊബൈല്‍ഫോണിനു തകരാര്‍ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. പെയിന്റിങ് കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശ്രീകണ്ഠന്‍.

 

Latest