Connect with us

tiger death

കൊട്ടിയൂരില്‍ നിന്നു പിടികൂടിയ കടുവ ചത്തത് അണുബാധ കാരണം

തൃശൂര്‍ മൃഗശാലയിലേക്കു മാറ്റുന്നതിനിടെ കോഴിക്കോട്ടു വച്ചായിരുന്നു കടുവ ചത്തത്

Published

|

Last Updated

കോഴിക്കോട് | കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടുപോകും വഴി കോഴിക്കോടു വച്ചാണു കടുവ ചത്തത്. ശ്വാസകോശത്തിലും വൃക്കയിലും അണുബാധ ഉണ്ടായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വേലിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദ്ദവും മരണകാരണമായി. കമ്പിവേലിയില്‍ കുടുങ്ങിയതോടെ കടുവ കൂടുതല്‍ അവശനായി. മയക്കുവെടി വെച്ചത് കടുവടയുടെ ആരോഗ്യനില മോശമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. വയനാട് പൂക്കോടിലെ വെറ്ററിനറി ആശുപത്രിയിലാണു കടുവയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴിഞ്ഞദിവസം രാത്രിയാണു കടുവയെ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വച്ചു ചത്തത്.

കണ്ണൂര്‍ കൊട്ടിയൂരിലെ പന്നിയാംമലയില്‍ നിന്നാണു കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ട കടുവയെ പിടികൂടിയത്. കടുവയുടെ ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കയക്കും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ വനം മന്ത്രി ചുമതലപ്പെടുത്തി.

 

---- facebook comment plugin here -----

Latest