Connect with us

Kerala

പള്ളിയില്‍ പോകാന്‍ ഇറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Published

|

Last Updated

ആലപ്പുഴ | കുര്‍ബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി സജിത്താണ് അറസ്റ്റിലായത്. പുലര്‍ച്ചെ സെന്റ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകുന്നതിനിടെയാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് കൊല്ലം പറമ്പില്‍ ജാന്‍സിയുടെ മാല പ്രതി കവര്‍ന്നത്. ചെടികള്‍ക്കിടയില്‍ പതുങ്ങിയിരുന്ന പ്രതി ജാന്‍സിയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തി രണ്ട് പവന്‍ മാലയുമായി കടന്നു കളയുകയായിരുന്നു.

ജാന്‍സിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടികൂടിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് പിടിയിലായത്. തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേഹപരിശോധനയില്‍ മാല കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Latest