Connect with us

Kerala

കഴക്കൂട്ടം ടിപ്പര്‍ അപകടം; റിപോര്‍ട്ട് തേടി മന്ത്രി

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് റിപോര്‍ട്ട് തേടിയത്.

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടത്തെ ടിപ്പര്‍ അപകട മരണത്തില്‍ റിപോര്‍ട്ട് തേടി ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് റിപോര്‍ട്ട് തേടിയത്.

ടിപ്പറുകളുടെ അമിത വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.

കഴക്കൂട്ടം വെട്ടുറോഡിലുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടിരുന്നു. ഇന്ന് ച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. പരുമാതുറ സ്വദേശിനി റുക്സാന (35) ആണ് മരിച്ചത്. കഴക്കൂട്ടത്തു നിന്ന് കണിയാപുരത്തേക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടതുവശത്തേക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. ലോറി ഡ്രൈവര്‍ നഗരൂര്‍ സ്വദേശി ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.