രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളെയും സുപ്രീം കോടതി വിട്ടയച്ചു. നളിനി, ആർപി രവിചന്ദ്രൻ എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും ഇന്നു തന്നെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എല്ലാ പ്രതികളെയും ജയിൽമോചിതരാക്കി. നളിനിയും രവിചന്ദ്രനും 30 വർഷത്തിലേറെ ജയിൽവാസമനുഷ്ടിച്ച ശേഷമാണ് പുറത്തിറങ്ങുന്നത്. ശ്രീഹരൻ, ശാന്തൻ, മുരുകൻ, റോബർട്ട് പയസ് എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റു പ്രതികൾ.
വീഡിയോ കാണാം






