Connect with us

Kerala

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി അറസ്റ്റില്‍

ചാവക്കാട് അണ്ടത്തോട് സ്വദേശി പ്രവീണ്‍നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തിരുവല്ല | തിരുമൂലപുരം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ചാവക്കാട് അണ്ടത്തോട് സ്വദേശി പ്രവീണ്‍ (20)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് പ്രതി തിരുവല്ല പോലീസിന്റെ പിടിയിലായത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രവീണ്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം രക്ഷിതാക്കള്‍ അറിഞ്ഞതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ കലാശിച്ചത്.

പെണ്‍കുട്ടിയുടെ മാതാവ് ഗള്‍ഫില്‍ ജോലി നോക്കുകയാണ്. പിതാവ് ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

Latest