Connect with us

Kerala

ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ ചെരിപ്പെറിഞ്ഞ് ഓടിച്ചു

ഛത്തീസ്ഗഡ് ബസ്തറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം

Published

|

Last Updated

റായ്പൂര്‍ | ക്ലാസില്‍ ദിവസേനെ മദ്യപിച്ചെത്തിയ അധ്യാപകനെ ചെരിപ്പെറിഞ്ഞ് സ്‌കൂളില്‍ നിന്നും ഓടിച്ച് വിദ്യാര്‍ഥികള്‍. ഛത്തീസ്ഗഡ് ബസ്തറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ബസ്തര്‍ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ ക്ലാസില്‍ ദിവസവും മദ്യപിച്ചാണ് എത്തിയിരുന്നത്. വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനു പകരം ഇയാള്‍ മദ്യലഹരിയില്‍ ക്ലാസ് മുറിയിലെ തറയില്‍ കിടന്നുറങ്ങുകയാണ് പതിവ്. കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ കുട്ടികളെ അധിക്ഷേപിച്ച് ഓടിക്കുന്നതാണ് ഇയാളുടെ രീതി.

കഴിഞ്ഞ ദിവസം പതിവുപോലെ മദ്യപിച്ചെത്തിയ അധ്യാപകനോട് കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപകന്‍ ഇതിനു കൂട്ടാക്കിയില്ല. ഇതോടെ രോഷാകുലരായ വിദ്യാര്‍ഥികള്‍ അധ്യാപകനു നേരെ ചെരുപ്പ് എറിയാന്‍ തുടങ്ങി.തുടര്‍ന്ന് കുട്ടികളുടെ ആക്രമണം ഭയന്ന് അധ്യാപകന്‍ ബൈക്ക് എടുത്ത് സ്ഥലം വിടുകയായിരുന്നു. ബൈക്കില്‍ സ്‌കൂളില്‍ നിന്നും രക്ഷപ്പെട്ടുപോകുന്ന അധ്യാപകന്റെ പിന്നാലെ വിദ്യാര്‍ഥികള്‍ ഓടിയെത്തി ചെരിപ്പെറിയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്.

Latest