Connect with us

Business

ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു; നിഫ്റ്റി 18,200ന് താഴെ

ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ 1-2 ശതമാനം നഷ്ടത്തിലായി.

Published

|

Last Updated

മുംബൈ| സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം വര്‍ധിച്ചതും അസംസ്‌കൃത എണ്ണവില കുതിച്ചതും ഓഹരി വിപണിയെ സമ്മര്‍ദത്തിലാക്കി. ഉച്ചയ്ക്കുശേഷം വില്‍പന സമ്മര്‍ദത്തില്‍ നിഫ്റ്റി 18,200ന് താഴെയെത്തി. സെന്‍സെക്‌സ് 554.05 പോയന്റ് നഷ്ടത്തില്‍ 60,754.86 നിലവാരത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 195.10 പോയന്റ് താഴ്ന്ന് 18,113ലുമെത്തി.

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, മാരുതി സുസുകി, അള്‍ട്രടെക് സിമെന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്. ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ 1-2ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2 ശതമാനം താഴ്ന്നു.

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

 

Latest