Connect with us

Ongoing News

എസ് എഫ് ഐ തിരുവല്ലയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി

Published

|

Last Updated

തിരുവല്ല | ഇടുക്കി എ്ന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ തിരുവല്ലയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ രാവിലെ 11 ഓടെ കുറ്റപ്പുഴ മാര്‍ത്തോമ്മ കോളജില്‍ നിന്നും ആരംഭിച്ച പ്രകടനമാണ് അക്രമാസക്തമായത്. പ്രകടനത്തിന്റെ പിന്‍നിരയിലുണ്ടായിരുന്ന 50 ഓളം പ്രവര്‍ത്തകര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ഓഫീസിന്റെ താഴ് തകര്‍ത്ത് അകത്തു കടന്ന പ്രവര്‍ത്തകര്‍ മേശയും കസേരകളും കൊടി തോരണങ്ങളും നശിപ്പിച്ചു. പോലീസെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നിരവധി കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest