Kerala
പിറ ദൃശ്യമായില്ല; കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ചൊവ്വാഴ്ച
ഈദുൽ ഫിത്വർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും അറിയിച്ചു
കോഴിക്കോട് | കേരളത്തിൽ ഒരിടത്തും ശവ്വാല്‍ മാസപ്പിറ കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനെ തുടർന്ന് ഈദുൽ ഫിത്വർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും അറിയിച്ചു. അതുപ്രകാരം തിങ്കളാഴ്ച റമസാൻ 30ഉം ചൊവ്വാഴ്ച ശവ്വാൽ ഒന്നുമായിരിക്കും. ഈ വർഷം റമസാൻ 30 പൂർത്തീകരിച്ചാണ് വിശ്വാസികൾ ചൊവ്വാഴ്ച പെരുന്നാൾ ആഘോഷിക്കുക. മാസപ്പിറ കാണാൻ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ നാളെയാണ്.
---- facebook comment plugin here -----



