Connect with us

Ongoing News

രക്തസാക്ഷി പട്ടികയിൽ നിന്നും 387 പേരെ പുറത്താക്കാനുളള നീക്കം ഇന്ത്യൻ ചരിത്രത്തോട് ചെയ്യുന്ന ക്രൂരത: എസ് വൈ എസ്

മലബാർ സമരത്തിന്റെ നൂറാം വാർഷികം അനുസ്മരിക്കുന്ന സമയത്ത് തന്നെ ചരിത്രത്തോട് പുറംതിരിഞ്ഞു  നിൽക്കുന്ന തരത്തിലുളള, ഐ സി എച്ച്‌​ ആര്‍ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി രംഗത്തിറങ്ങണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി  ആവശ്യപ്പെട്ടു.

Published

|

Last Updated

പത്തനംതിട്ട | ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്​റ്റോറിക്കല്‍ റിസര്‍ച്ച്‌​ (ഐ സി എച്ച്‌​ ആര്‍) തയ്യാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന്​ വാരിയം കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ല്യാര്‍ ഉള്‍പ്പെടെ 387 രക്​തസാക്ഷികളെ പുറത്താക്കാനുള്ള നീക്കം ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് എസ് വൈ എസ്. മലബാർ സമരം ഇന്ത്യൻ സ്വതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്. വാഗൺ കൂട്ടക്കൊല പോലെ സമാനതകളില്ലാത്ത ക്രൂരതകളുമായാണ് ബ്രീട്ടീഷുകാർ മലബാർ സമര പോരാളികളെ നേരിട്ടത്. മലബാർ സമരത്തിന്റെ നൂറാം വാർഷികം അനുസ്മരിക്കുന്ന സമയത്ത് തന്നെ ചരിത്രത്തോട് പുറംതിരിഞ്ഞു  നിൽക്കുന്ന തരത്തിലുളള, ഐ സി എച്ച്‌​ ആര്‍ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി രംഗത്തിറങ്ങണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി  ആവശ്യപ്പെട്ടു.

അലങ്കാർ ഓഡിറ്റേറിയത്തിൽ നടന്ന എസ് വൈ എസ് പത്തനംതിട്ട ജില്ലാ കൺവെൻഷൻ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. 1921ല്‍ നടന്ന മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായിരുന്നു എന്ന് ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാർഥിക്കും അറിയാവുന്ന യാഥാർഥ്യമാണ്. മറിച്ചുള്ള പ്രചാരണം  ചരിത്രത്തെ പച്ചയായി വ്യഭിചരിക്കുന്നതിന് സമാനമാണ് . ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ഓർമപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് തുറാബ് തങ്ങൾ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി, ദേവർശോല അബ്ദുൽ സലാം മുസ്‌ലിയാർ, എം അബൂബക്കർ പടിക്കൽ, ഇ കെ മുഹമ്മദ് കോയ സഖാഫി, ആർ പി ഹുസൈൻ ഇരിക്കൂർ, എം എം ഇബ്രാഹിം, സിദ്ദീഖ് സഖാഫി നേമം, ബഷീർ പുളിക്കൂർ, ബഷീർ പറവന്നൂർ, അഷറഫ് ഹാജി അലങ്കാർ, മുഹമ്മദ് ഷിയാഖ് ജൗഹരി,സിറാജുദ്ദീൻ സഖാഫി, സലാഹുദ്ദീൻ മദനി സംസാരിച്ചു.

Latest