Connect with us

Business

നേട്ടത്തോടെ വിപണി ക്ലോസ് ചെയ്തു; സെന്‍സെക്സ് 1,040 പോയന്റ് കുതിച്ചു

ബിഎസ്ഇ മിഡ്ക്യാപ് 1.8 ശതമാനവും സ്മോള്‍ ക്യാപ് 1.4 ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Published

|

Last Updated

മുംബൈ| ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സൂചികകള്‍ മികച്ച നിലവാരത്തിലെത്തി. സെന്‍സെക്സ് 1,040 പോയന്റ് ഉയര്‍ന്ന് 56,817ലും നിഫ്റ്റി 312 പോയന്റ് നേട്ടത്തില്‍ 16,975ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അള്‍ട്രടെക് സിമെന്റ് (4.6ശതമാനം) ആണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ആക്സിസ് ബേങ്ക്, ശ്രീ സിമെന്റ്സ്, ഇന്‍ഡസിന്‍ഡ് ബേങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികള്‍ 2-3 ശതമാനം നേട്ടമുണ്ടാക്കി. സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി റിയാല്‍റ്റി 3.6 ശതമാനവും മെറ്റല്‍ 2.6 ശതമാനവും സ്വകാര്യ ബേങ്ക് സൂചിക 2.3 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 1.8 ശതമാനവും സ്മോള്‍ ക്യാപ് 1.4 ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.