Kerala
അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം
ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ചത്.
കൊച്ചി| അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ സര്‍ക്കാരിനുവേണ്ടി ഡിജിപി ആസഫ് അലി ഹാജരായി.
വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായത്. ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്.
വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദം സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. വീട്ടിലെ വൈദ്യുതി ബില്‍ ആന്റോ അഗസ്റ്റാണ് അടയ്ക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു.
വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം.എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
Content Highlights:
The Kerala High Court has granted conditional bail to Reporter TV MD Anto Augustine in an Abkari case. Justice Kauser Edappagath approved the bail plea after hearing both sides. Augustine was arrested on September 17 after Excise officers seized 67 liters of unauthorized liquor from his residence.



