Kerala
തൃശൂരില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചര്‍ ജീവനൊടുക്കി
ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
തൃശൂര്‍| തൃശൂര്‍ പാലാപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തുനിന്ന് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക അവശതകള്‍ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നല്‍കിയതാണ് ജീവനൊടുക്കാന്‍ കാരണമായതെന്ന് കുറിപ്പില്‍ പറയുന്നതായാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
A 42-year-old female watcher, Manjusha, was found hanging at Harrison Malayalam Estate in Palappilly, Thrissur. She went missing after reporting for work at the Kundayi section. Police recovered a suicide note attributing her step to physical ailments and a recent duty change.

