Connect with us

Educational News

കേന്ദ്ര സർവീസിൽ 480 എൻജിനീയർ

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷ ജനുവരി 31നും മെയിൻ പരീക്ഷ ജൂൺ 18നും നടക്കും.

Published

|

Last Updated

കേന്ദ്ര സർവീസിൽ 480 എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് നടത്തുന്ന 2027ലെ എൻജിനീയറിംഗ് സർവീസസ് എക്‌സാമിനേഷന് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) അപേക്ഷ ക്ഷണിച്ചു.
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗങ്ങളിലായാണ് ഒഴിവുകൾ. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷ ജനുവരി 31നും മെയിൻ പരീക്ഷ ജൂൺ 18നും നടക്കും.

യോഗ്യത: അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂഷനിൽനിന്ന് നേടിയ എൻജിനീയറിംഗ് ബിരുദം/തത്തുല്യം.
പ്രായം: 2027 ജനുവരി ഒന്നിന് 21-30 വയസ്സ്. അപേക്ഷകർ 1997 ജനുവരി രണ്ടിന് മുന്പോ 2006 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. മറ്റുള്ളവർ 200 രൂപ ഓൺലൈനായി അടയ്ക്കണം.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും പേഴ്സ നാലിറ്റി ടെസ്റ്റ്/ അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളുൾപ്പെട്ട പ്രിലിമിനറി പരീക്ഷക്ക് 500 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഒന്നാം പേപ്പർ ജനറൽ സ്റ്റഡീസ് ആൻഡ് എൻജിനീയറിംഗ് ആപ്റ്റിറ്റ്യൂഡുമായി ബന്ധപ്പെട്ടതായിരിക്കും. രണ്ടാം പേപ്പർ ഉദ്യോഗാർഥിയുടെ എൻജിനീയറിംഗ് വിഷയവുമായി (സിവിൽ/ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) ബന്ധപ്പെട്ടതായിരിക്കും.
പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത സ്‌കോർ നേടുന്നവരെയാണ് മെയിൻ പരീക്ഷക്ക് പരിഗണിക്കുക. വിവരണാത്മക രീതിയിലുള്ള 600 മാർക്കിന്റെ മുഖ്യപരീക്ഷക്ക് എൻജിനീയറിംഗ് വിഷയങ്ങളിൽ നിന്ന് മാത്രമായിരിക്കും ചോദ്യങ്ങൾ. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാകും. മെയിൻ പരീക്ഷക്ക് തിരുവനന്തപുരത്ത് മാത്രമായിരിക്കും കേന്ദ്രം.

അപേക്ഷ

https://upsconline.nic.in. വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷക്കൊപ്പം ഫോട്ടോയും ലൈവ് ഫോട്ടോയും ഒപ്പും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ആറ്. വിശദവിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക.

Content Highlights:
UPSC has invited online applications for the Engineering Services Examination 2027 to fill 480 central government vacancies. Engineering graduates aged 21 to 30 are eligible to apply across four disciplines. The preliminary examination is scheduled for January 31, with the deadline set for October 6.