Connect with us

Business

വില തുച്ചം, ഗുണം മെച്ചം; ഇത് തോഷിബ സ്മാർട്ട് ക്യൂ എൽഇഡി ടിവി

4K ക്വാണ്ടം ഡോട്ട് ഡിസ്പ്ലേ, ഇംപ്ലസീവ് ഡീപ് ബ്ലാക്സ്, ബാസ്സോട് കൂടിയ സ്പീക്കർ, ഡോൾബി വിഷൻ സപ്പോർട്ട്, എ ഐ 4K അപ് സ്കെയിലിംഗ് തുടങ്ങിയ പ്രത്യേകതകളാണ് ഈ ടിവിക്ക് ഉള്ളത്.

Published

|

Last Updated

തോഷിബയുടെ സ്മാർട്ട് ക്യൂ ടിവിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മൂല്യം തന്നെയാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം എന്നു തന്നെ പറയാം. 135 വർഷങ്ങൾക്കു മുൻപ് ജപ്പാനിൽ ഹെവി ഇലക്ട്രിക്കൽ എക്യുപ്മെന്റ് മാനുഫാക്ചറർ ആയിട്ടാണ് തോഷിബ ഈ രംഗത്തേക്ക് കടന്നുവരുന്നത്. ഇന്ന് തോഷിബ ജപ്പാനിലെ നമ്പർ വൺ ടിവി ബ്രാൻഡ് ആണ്. വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള ടെക്നോളജിയും പ്രോഡക്ടുകളുടെ കോളിറ്റിയും ഒക്കെയാണ് തോഷിബയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.

4K ക്വാണ്ടം ഡോട്ട് ഡിസ്പ്ലേ, ഇംപ്ലസീവ് ഡീപ് ബ്ലാക്സ്, ബാസ്സോട് കൂടിയ സ്പീക്കർ, ഡോൾബി വിഷൻ സപ്പോർട്ട്, എ ഐ 4K അപ് സ്കെയിലിംഗ് തുടങ്ങിയ പ്രത്യേകതകളാണ് ഈ ടിവിക്ക് ഉള്ളത്.

43 ഇഞ്ച് 50 ഇഞ്ച് 53 ഇഞ്ച് എന്നീ മൂന്ന് മോഡലുകളിലാണ് ഈ ടിവി വരുന്നത്. സോളിഡ് ആയിട്ടുള്ള ബിൽഡ് ക്വാളിറ്റി ആണ് ഈ ടിവിക്ക് വരുന്നത്. കണക്ടിവിറ്റി ഓപ്ഷൻ വൈസ് നോക്കുകയാണെങ്കിൽ മൂന്ന് HDMI പോർട്ടുകളും ടിവിയിൽ നൽകിയിട്ടുണ്ട്. മൂന്നും HDMI 2.1 പോർട്ടുകളാണ്. മൂന്നിലും ഡിഫോൾട്ട് ആയിട്ട് ഓട്ടോ ലാറ്റൻസി മോഡ് എനേബിൾഡ് ആണ്. നമ്മൾ ടിവിയിൽ ഗെയിം ഒക്കെ കളിക്കുമ്പോൾ ടിവി അതിനനുസരിച്ച് റെസ്പോണ്ട് ചെയ്യുകയും ഓട്ടോമാറ്റിക്കായി റിയൽ ടൈം എക്സ്പീരിയൻസിനായി ലേറ്റൻസി അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.

മെച്ചപ്പെട്ട ശബ്‌ദ അനുഭവത്തിനായി റെഗ്‌സ പവർ ഓഡിയോയും ടിവിയുടെ സവിശേഷതയാണ്. കണക്ടിവിറ്റിക്കായി ടിവി HDMI കൂടാതെ ബ്ലൂട്ടൂത്ത് ഡ്യൂവൽ ബാൻഡ് വൈഫൈ കണക്ടിവിറ്റി യുഎസ്ബി മീഡിയ പ്ലെയർ ഓപ്ഷനുകളും ടിവിയിലുണ്ട്. ഈ ടിവിയിൽ AI പവേർഡ് അപ്സ്‌കേലിംഗ് സാങ്കേതികവിദ്യയും സംയോജിത വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങളും ഉണ്ട്. അലക്സാ, VIDDA voice പോലുള്ള ബിൽട് ഇൻ വോയിസ് അസിസ്റ്റൻസുകളിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ടിവിക്ക് നിർദ്ദേശങ്ങൾ നൽകാൻ കഴിയും.

തോഷിബ ക്യു എൽഇഡി ടിവി ഇപ്പോൾ പ്രമുഖ ഈ കോമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ എല്ലാം ലഭ്യമാണ്. 26,999 രൂപ മുതൽ ഈ മോഡലുകൾ സ്റ്റാർട്ട് ചെയ്യുന്നുണ്ട്. നേരത്തെ പറഞ്ഞ പോലെ മൂന്ന് വ്യത്യസ്ത സ്ക്രീൻ സൈസുകളിൽ മോഡൽ ലഭ്യമാകുന്നുണ്ട്. ആമുഖ ഓഫർ ആയി 55 ഇഞ്ച് 55C4OME 37,999 രൂപയ്ക്കും, 50 ഇഞ്ച് 50C450ME 32,999 രൂപയ്ക്കും 43ഇഞ്ച് 43C450ME 26,999 രൂപയ്ക്കും ഈ ടിവി ലഭിക്കും.