Connect with us

idukki news

ഇടുക്കി ശാന്തന്‍പാറക്കു സമീപം ഉരുള്‍പൊട്ടി

നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി

Published

|

Last Updated

ഇടുക്കി | ശാന്തന്‍പാറക്കു സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടി. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കില്‍പെട്ടു. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

പേത്തൊട്ടി തോടിനു കുറുകെയുള്ള പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.

ഉടുമ്പന്‍ചോല- ശാന്തന്‍പാറ റോഡില്‍ മരം വീണ് ഗതാഗത തടസ്സം നേരിട്ടു. ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും ഗതാഗതം പുനസ്ഥാപിച്ചു.

 

---- facebook comment plugin here -----

Latest