Kerala
വൈദ്യുതി പ്രതിസന്ധി: അടിയന്തര പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിര്‍ദേശം.
തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, കെ എസ് ഇ ബി സി എം ഡി. രാജമാണിക്യം യോഗത്തില്‍ പങ്കെടുത്തു.
അതിഥി സംസ്ഥാനങ്ങളില്‍ നിന്നും 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനായുള്ള പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കാനുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ യോഗത്തിലുയര്‍ന്നു. ഇന്ന് തൊട്ട് വൈകിട്ട് 6.15 മുതല്‍ നിയന്ത്രണം ആരംഭിക്കുമെന്നാണ് കെ എസ് ഇ ബി അറിയിപ്പ്. 25 മിനുട്ടായിരിക്കും നിയന്ത്രണം. ഇതുവരെ 6.45 മുതലായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്.
വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ തന്റെ പക്കല്‍ അത്ഭുത പ്രവൃത്തികള്‍ ഒന്നുമില്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വിച്ച് ഇടുന്ന പോലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:
The Chief Minister has directed immediate action to address the escalating power crisis in Kerala. Instructions were issued during a high-level meeting to secure additional electricity sources and prevent load shedding across the state. Officials were asked to ensure uninterrupted power supply.





