Connect with us

National

നിരന്തരം നെറ്റ്‌വര്‍ക്ക് തകരാര്‍ ; ടെക്‌നീഷ്യനെ ടവറില്‍ കെട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം

5ജി സേവനങ്ങള്‍ക്കായി ഉയര്‍ന്ന നിരക്കില്‍ റീചാര്‍ജ് ചെയ്തിട്ടും കോളുകള്‍ ചെയ്യാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ ഗ്രാമവാസികള്‍ക്ക് കഴിഞ്ഞിരുന്നില്ല

Published

|

Last Updated

ലക്‌നൗ  | മൊബൈല്‍ നെറ്റ്വര്‍ക്ക്തകരാറിനെ തുടര്‍ന്ന് ടെക്‌നീഷ്യനെ നാട്ടുകാര്‍ മൊബൈല്‍ ടവറില്‍ കെട്ടിയിട്ടു.ഉത്തര്‍പ്രദേശിലെ  ഫത്തേപ്പൂരിലെ ഹര്‍ദൗലി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് ഈ അപൂര്‍വ്വ പ്രതിഷേധം അരങ്ങേറിയത്.

ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി നെറ്റ്്വര്‍ക്ക് തടസ്സം നേരിടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. 5ജി സേവനങ്ങള്‍ക്കായി ഉയര്‍ന്ന നിരക്കില്‍ റീചാര്‍ജ് ചെയ്തിട്ടും കോളുകള്‍ ചെയ്യാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ ഗ്രാമവാസികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കമ്പനിക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് പരിശോധനക്കായി എത്തിയ ടെക്‌നീഷ്യനെ പ്രശ്‌നം പരിഹരിക്കാതെ വിടില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ടവറില്‍ കെട്ടിയിട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ടെക്‌നീഷ്യനെ അഴിച്ചുവിടുകയും അദ്ദേഹത്തിന്റെ പരാതിയില്‍ കേസെടുക്കുകയും ചെയ്തു.

Content Highlights: Villagers in Hardouli, Fatehpur tied a mobile network technician to a tower over persistent connectivity issues. Residents complained of poor signal despite high-cost 5G recharges over two years. Police arrived at the scene, rescued the technician, and registered a case based on his complaint.

 

---- facebook comment plugin here -----

Latest