Connect with us

National

തീവ്രവാദ പദ്ധതിയല്ല, പ്രതിശ്രുത വധുവിന് മുന്നില്‍ കേമത്തം കാണിക്കാന്‍ ; പി എം ഒയുടെ വ്യാജ തിരിച്ചറിയല്‍ രേഖയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ ട്വിസ്റ്റ്

താനൊരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും കേന്ദ്ര സര്‍ക്കാറില്‍ വലിയ സ്വാധീനമുണ്ടെന്നും ഭാവി വധുവിനെയും കുടുംബത്തെയും വിശ്വസിപ്പിക്കാനാണ് ഈ പദ്ധതിയിട്ടത്

Published

|

Last Updated

മുംബൈ  | മുംബൈയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി യുവാവ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ ഏറെ സ്വാധീനമുള്ളയാളാണെന്ന് തന്റെ പ്രതിശ്രുതവധുവിനെയും വധുവിന്റെ മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിക്കാനാണ് യുവാവ് ഈ തട്ടിപ്പ് നടത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് ഇയാള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

24 കാരനായ രോഹന്‍ പരേഖ് , ഇയാളുടെ അംഗരക്ഷകന്‍ ദിലീപ് കുന്ദെ എന്നിവരെയാണ് തിങ്കളാഴ്ച ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ പരിപാടി നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന് സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്.

രോഹന്‍ പരേഖിന്റെ പക്കല്‍ പിഎംഒയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും, അംഗരക്ഷകന്റെ പക്കല്‍ തോക്കും ഉണ്ടായിരുന്നു. ഇത് സുരക്ഷാ ഏജന്‍സികളെ ആദ്യം ആശങ്കയിലാഴ്ത്തിയിരുന്നു.

അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ രോഹന്‍, താനൊരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും കേന്ദ്ര സര്‍ക്കാറില്‍ വലിയ സ്വാധീനമുണ്ടെന്നും ഭാവി വധുവിനെയും കുടുംബത്തെയും വിശ്വസിപ്പിക്കാനാണ് ഈ പദ്ധതിയിട്ടത്. 2025-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ചാണ് യഥാര്‍ത്ഥ ഒഫീഷ്യല്‍ പി എം ഒ ഐ.ഡിക്ക് സമാനമായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഇയാള്‍ ഉണ്ടാക്കിയത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ വിവിഐപി പ്രവേശന കവാടത്തിലൂടെ ജിയോ വേള്‍ഡ് പ്ലാസയിലേക്ക് പ്രവേശിച്ച് തന്റെ സ്വാധീനം ഭാവി വധുവിന്റെ കുടുംബത്തിന് മുന്നില്‍ കാണിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. രോഹന് പുറമെ അംഗരക്ഷകനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഹന്റെ ഓഫീസ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പ്രഥമേഷ് ബാഗുല്‍ എന്ന മൂന്നാം പ്രതിക്കായി അന്വേഷണം നടക്കുകയാണ്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വി വി ഐ പി സുരക്ഷാ വീഴ്ച എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: A 24-year-old man was arrested in Mumbai for using a fake PMO ID to impress his fiancee. Rohan Parikh used AI tools to create the fake credential to access a VIP venue. Police also arrested his bodyguard and filed cases regarding fraud and security breach.

---- facebook comment plugin here -----

Latest