Connect with us

Kerala

പി സി ജോര്‍ജിന്റെ പ്രതികരണം തേടവെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പി സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ജയിലില്‍ നിന്നും ഇറങ്ങിയ പി സി ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ് കേസ്. മനഃപൂര്‍വം ആക്രമിക്കല്‍,തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ എന്നിവക്കാണ് കേസ് എടുത്തിട്ടുള്ളത്.

പി സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. പിസി ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്.

പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് അക്രമിസംഘത്തെ പ്രതിരോധിച്ചത്.

 

Latest