Connect with us

geetha murder case

ആദിവാസി യുവതിയെ കൊലപ്പെടുത്തിയശേഷം ഒളിച്ചുകഴിഞ്ഞ ഭര്‍ത്താവ് പിടിയില്‍

ഉപേക്ഷിക്കപ്പെട്ട കുടിലില്‍ ഒളിച്ച് കഴിയുമ്പോഴാണ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം | ആദിവാസി യുവതിയെ കൊലപ്പെടുത്തിയശേഷം ഒളിച്ചുകഴിഞ്ഞ ഭര്‍ത്താവ് പിടിയില്‍. പെരിങ്ങല്‍ക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയെ കൊലയുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് സുരേഷ് പോലീസ് പിടിയിലായത്.

ആദിവാസി ഊരിന് സമീപം ഉപേക്ഷിക്കപ്പെട്ട കുടിലില്‍ ഒളിച്ച് കഴിയുമ്പോഴാണ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ചാലക്കുടി ഡിവൈ എസ് പി ടി എസ് സിനോജും സംഘവും നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്.

വ്യാഴാഴ്ചയാണ് ഗീത കൊല്ലപ്പെട്ടത്. ഗീതയും സുരേഷും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

 

---- facebook comment plugin here -----

Latest